HOME
DETAILS
MAL
ഐ.എസ് ആക്രമണത്തില്‍ 39 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
backup
April 20 2019 | 23:04 PM
ദമസ്കസ്: സിറിയന്‍ സൈനിക വ്യൂഹത്തിനുനേരെ ഐ.എസ് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 39 പേര് കൊല്ലപ്പെട്ടു.
ഇറാഖ്- സിറിയന്‍ അതിര്‍ത്തി പ്രദേശമായ ബഗൂസില്‍ നിന്ന് ഐ.എസിനെ തുരത്തിയെന്നും അവരുടെ അവസാന കേന്ദ്രവും പിടിച്ചെടുത്തെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന അവകാശപ്പെട്ടതിനു പിന്നാലെയാണ് തീവവാദസംഘടനയുടെ ആക്രമണം ഉണ്ടാവുന്നത്. സിറിയയുടെ വടക്കന്‍ നഗരമായ അല്‍ ഖൗമിലും തൊട്ടടുത്ത അല്‍ സുഖ്നയിലുമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിലാണ് 39 പേര് മരിച്ചത്. അല്ഖൗമില് 19 സൈനികരും അല്‍ സുഖ്നയില്‍ 20 സൈനികരും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന അറിയിച്ചു. സിറിയന്‍ സൈന്യത്തിലെ നാലുമുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെവരില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."