തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തല്‍; സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ മക്കയിലെത്തും
കൊണ്ടോട്ടി: കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ താമസത്തിനുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും നേരിട്ട് വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കാര്യമന്ത്രി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ മക്കയിലെത്തും.
ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊണ്ടതായി ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
ഈ വര്‍ഷം മക്കയിലും ജിദ്ദയിലുമുള്ള 3,000 വളന്റിയര്‍മാര്‍ക്ക് പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് കോണ്‍സുലേറ്റിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. മലയാളികളുടെ 23 സന്നദ്ധ സംഘടനകളുടേയും സഹായം തീര്‍ഥാടകര്‍ക്കായി തേടാനും തീരുമാനിച്ചിട്ടുണ്ട്.
മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. വി അബ്ദുറഹിമാന് എം.എല്‍.എ, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, ഡോ.ഇ.കെ അഹമ്മദ് കുട്ടി, ബാബുസേഠ്, അഹമ്മദ് മൂപ്പന്, എ.കെ അബ്ദുറഹിമാന്, എസ് നസ്റുദ്ദീന്‍, ശരീഫ് മണിയാട്ടുകുടി, മുഹമ്മദ് പെരിങ്ങാടി, ഹജ്ജ്.അസി.സെക്രട്ടറി ടി.കെ അബ്ദുറഹിമാന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."