HOME
DETAILS

അമേരിക്കയില്‍ കമലാ ഹാരിസ് തരംഗം

  
backup
August 18 2020 | 00:08 AM

kamala-haris-879513-2

 


പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരികൊളുത്തിയ അതിദേശീയതക്കെതിരേയും വര്‍ണവെറിക്കെതിരേയും അമേരിക്കയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധ കൊടുങ്കാറ്റുകളുടെ പ്രതീകമായി കമലാ ഹാരിസ് എന്ന ഇന്ത്യന്‍ വംശജ വിശേഷിപ്പിക്കപ്പെട്ടിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് എന്തെന്നില്ലാത്ത ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഇതിനകം അമേരിക്കയില്‍ തരംഗമായിരിക്കുകയാണ്.


കമലാ ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുപിന്നാലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികളാണ് ഒഴുകിയെത്തിയത്. അവരുടെ മത്സരരംഗത്തേക്കുള്ള വരവ് ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയതിന്റെ തെളിവാണിത്.


അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്ന വര്‍ണവിവേചന മുദ്രാവാക്യവുമായി കഴിഞ്ഞതവണ തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ പിന്തുണ നേടിയെടുത്തിരുന്നു. എന്നാല്‍, തൊഴില്‍രഹിതരായ വെളുത്തവര്‍ഗക്കാരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്നതില്‍ ട്രംപ് ഭരണകൂടം വന്‍ പരാജയമായിരുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വര്‍ധിക്കുകയും ചെയ്തു. അതിനാല്‍ രണ്ടാംമൂഴം പ്രസിഡന്റാകാന്‍ മത്സരിക്കുന്ന ട്രംപിന് കാര്യം അത്ര എളുപ്പമാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതും ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്റെ കൊലപാതകത്തിനുശേഷം ട്രംപ് സ്വീകരിച്ച നടപടികളും അമേരിക്കന്‍ ജനതയില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഇടനല്‍കിയത്. രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപിന് ഒളിച്ചിരിക്കേണ്ടിയും വന്നു. ഇത്തരം സംഭവങ്ങള്‍ ട്രംപിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുന്നതിന് ഇടയില്‍ കറുത്തവര്‍ഗക്കാരിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.


യു.എ.ഇ-ഇസ്‌റാഈല്‍ നയതന്ത്രബന്ധത്തിന് കാര്‍മികത്വം വഹിച്ച ട്രംപിന് അത് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലും തെറ്റിയിരിക്കുകയാണ്. കമലാ ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്റെ സാധ്യതയും വര്‍ധിപ്പിച്ചിരിക്കുകയാണ്. അമേരിക്ക കാര്യപ്രാപ്തിയുള്ള നേതാവിനായി കാത്തിരിക്കുകയാണെന്നും തകര്‍ന്ന അമേരിക്കയെ പുനര്‍നിര്‍മിക്കുകയാണ് പ്രഥമ ദൗത്യമെന്നും ജോ ബൈഡനും കമലാ ഹാരിസും കഴിഞ്ഞദിവസം ഒരുമിച്ച് പ്രഖ്യാപിച്ചപ്പോള്‍ ജനക്കൂട്ടം വമ്പിച്ച ഹര്‍ഷാരവത്തോടെയാണ് അത് സ്വീകരിച്ചത്. യു.എസിലെ ഇന്ത്യന്‍ സമൂഹം കമലാ ഹാരിസിന്റെ പ്രചാരണം ഏറ്റെടുത്തതുപോലെയാണ് അവരുടെ ആവേശം കണ്ടാല്‍ തോന്നുക. കറുത്തവര്‍ഗക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും മാത്രമല്ല, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അമേരിക്കയിലെ ജനങ്ങള്‍ക്കാകെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.


സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക് അറ്റോര്‍ണി ജനറലായി മികച്ച പ്രവര്‍ത്തനമാണ് കമലാ ഹാരിസ് കാഴ്ചവച്ചത്. 2017 മുതല്‍ അവര്‍ അമേരിക്കന്‍ സെനറ്ററാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികളെ അസ്തപ്രജ്ഞരാക്കുന്ന വാക്‌വൈഭവത്തിന്റെ ഉടമ കൂടിയാണവര്‍. അമേരിക്കന്‍ വോട്ടര്‍മാരില്‍ 13 ശതമാനത്തോളം വരുന്ന കറുത്തവര്‍ഗക്കാരുടെയും അഞ്ച് ശതമാനം വരുന്ന ഇന്ത്യന്‍ വംശജരുടെയും പിന്തുണ നേടിയെടുക്കാന്‍ കമലാ ഹാരിസിന്റെ രംഗപ്രവേശത്തോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിജയിച്ചാല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യന്‍ വംശജയായി അവരെ ചരിത്രം രേഖപ്പെടുത്തും. വെറുപ്പിന്റെ വൈറസിനെ പടര്‍ത്തി നീതിയും ന്യായവും ചവിട്ടിയരച്ചുകൊണ്ടിരിക്കുന്ന ട്രംപിനെ നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തൂത്തെറിയാന്‍ അമേരിക്കന്‍ ജനതയ്ക്ക് കഴിഞ്ഞാല്‍ സമത്വത്തിന്റെയും നീതിയുടെയും ജനാധിപത്യ, മാനുഷിക സംസ്‌കൃതിയുടെയും പുതുവെളിച്ചമായിരിക്കും അതുവഴി ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago