കര്‍ക്കരെയെ അവഹേളിച്ചതിന് പ്രഗ്യാസിങ്ങിനെതിരേ കേസ്
ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മലേഗാവ് സ്ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിങ്ങിനെതിരേ കേസ്. കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്രസിങ് യാദവ് നല്കിയ പരാതിയില്‍ മഹാരാഷ്ട്ര പൊലിസ് ആണ് കേസെടുത്തത്. സമാന പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന് പ്രജ്ഞ സിങ്ങിന് നോട്ടീസയച്ചിരുന്നു. പ്രഗ്യാ സിങ്ങിനോട് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാല്‍ ജില്ലാ വരണാധികാരിയാണ് നോട്ടീസയച്ചത്. ഇതിനു പിന്നാലെയാണ് അവര്‍ക്കെതിരായ കേസ്.
മലേഗാവ് സ്ഫോടനക്കേസില്‍ ഹേമന്ത് കര്ക്കെരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘമായിരുന്നു പ്രഗ്യാസിങ്ങിനെ അറസ്റ്റ്ചെയ്തത്. 'ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടുവരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു' എന്നായിരുന്നു പ്രഗ്യ സിങ്ങിന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ അവര്‍ മാപ്പു പറഞ്ഞിരുന്നു. പ്രസ്താവനയെ ബി.ജെ.പിയും തള്ളിപ്പറയുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."