HOME
DETAILS
MAL
പെട്ടിമുടി ദുരന്തം: റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന്
backup
August 18 2020 | 05:08 AM
തൊടുപുഴ: മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് നടക്കും. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ നിന്നുള്ള റഡാര്‍ ഇന്നലെ രാത്രിയില്‍ തന്നെ സ്ഥലത്തെത്തിച്ചു. മഴ മാറുന്നതിന് വേണ്ടിയാണ് കാത്തിരുന്നതെന്നും ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടക്കുമെന്നും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും. അപകട സ്ഥലത്ത് നിന്ന് മണ്ണ് പൂര്‍ണമായും നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. ഒടുവില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ്. ഇനിയും 12 പേരെയാണ് കണ്ടെത്താനുള്ളത്. 58 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. പ്രദേശവാസികളും രണ്ട് ദിവസമായി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്നും ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി പറഞ്ഞു.
രണ്ട് പൊലിസ് നായകളുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെ ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍. പ്രദേശവാസികളുടെ വളര്‍ത്ത് നായ്ക്കളെയും ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."