കൊട്ടിക്കലാശത്തിന് പേരാമ്പ്രയില്‍ കര്‍ശന നിയന്ത്രണം
പേരാമ്പ്ര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പേരാമ്പ്ര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ അബ്ദുല്‍ കരീം അറിയിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലുണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ഇന്ന് പകല്‍ രണ്ട് മുതല്‍ പേരാമ്പ്ര പൊലിസ് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന തെരുവത്ത്കടവ് മുതല്‍ കുറ്റ്യാടി പാലം വരെയുള്ള പാതയില്‍ പ്രകടനമോ തെരഞ്ഞെടുപ്പ് പ്രചാരണമോ അനുവദനീയമല്ല. മോട്ടോര്‍ ബൈക്കുകളില്‍ കൊടികെട്ടിയുള്ള യാത്രക്കും ഈ പാതയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈകീട്ട് അഞ്ച് മണി വരെ ഉള്‍പ്രദേശങ്ങളില്‍ പ്രചാരണം നടത്തുന്നതിന് തടസമില്ല.
പ്രചാരണ സമയം വൈകീട്ട് ആറ് വരെയെന്നത് അഞ്ച് മണിയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് സ്ലിപ്പ് നല്‍കാനായി രാഷ്ട്രീയ കക്ഷികള്‍ പുറമെ തയാറാക്കുന്ന ബൂത്തുകളില്‍ പരമാവധി മൂന്ന് പേരില്‍ കൂടാന്‍ പാടില്ല. വിവിധ രാഷ്ടീയ കക്ഷികളെ പ്രതിനിധീകരിച്ച് എ.കെ ബാലന്‍, രാജന്‍ മരുതേരി, വി.കെ മൊയ്തു, എ.കെ ചന്ദ്രന്‍, എ. ബാലചന്ദ്രന്‍, വി.പി അസീസ്, പുതുക്കുടി അബ്ദുദുര്‍ റഹ്മാന്‍, എം.കെ കാസിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."