വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി രണ്ടാം ലാവ്‌ലിനെന്ന് ബെന്നി ബെഹ് നാന്‍; യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ലാവ്‌ലിന്‍ ആണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ് നാന്‍. വിദേശ പണം സ്വീകരിക്കുന്നതില്‍ നഗ്നമായ പ്രോട്ടോകോള്‍ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും ഇടപാട് അറിയാമായിരുന്നു. ജനപ്രതിനിധികളെ പോലും ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ ഫഌറ്റുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്തിന്‍ എടുത്ത നടപടികള്‍ എല്ലാം നിയമ വിരുദ്ധമാണ്. സര്‍ക്കാര്‍ എ സി മൊയ്തീനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബെന്നി ബഹ്‌നാന്‍ ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തകളിലൂടെ പുറത്തുവന്ന ഒരു കോടി രൂപ മാത്രമല്ല, എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ബാങ്ക് മുഖേന 19 കോടി രൂപ രണ്ട് തവണയായി കൈമാറിയിട്ടുണ്ട്. എന്നാല്‍ 12 കോടി രൂപമാത്രമേ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നരകോടിയുടെ വിഹിതം സ്വപ്‌നയ്ക്കും ശിവശങ്കറിനും മുഖ്യമന്ത്രിയ്ക്കും മൊയ്തീനും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഫഌറ്റ് കെട്ടിടം യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. എം.പിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, എംഎല്‍എമാരായ അനൂപ് ജേക്കബ്, അനില്‍ അക്കര, കെഎസ് ഹംസ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."