HOME
DETAILS
MAL
വര്‍ഗീയ ഫാസിസത്തിനെതിരേയുള്ള മറുപടിയായി തെരഞ്ഞെടുപ്പിനെ കാണണം: കെ.പി.എ മജീദ്
backup
April 21 2019 | 04:04 AM
മാവൂര്‍: മോദിയുടെ വര്‍ഗീയ ഫാസിസത്തിനെതിരേയുള്ള മറുപടിയായി തെരഞ്ഞെടുപ്പിനെ കാണണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മാവൂര്‍ പഞ്ചായത്ത് യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വി.കെ റസാഖ് അധ്യക്ഷനായി.
മുന്‍ എം.എല്‍.എ യു.സി രാമന്, വി.എസ് രജ്ഞിത്ത്, വളപ്പില്‍ റസാഖ്, ചിറ്റടി അഹമ്മദ് കുട്ടിഹാജി, പി.സി അബ്ദുല്‍കരിം, എന്‍.പി അഹമ്മദ് എന്നിവര്‍ സംസാരിച്ചു. പൊതു സമ്മേളനത്തിന് മുന്നോടിയായി മാവൂരില്‍ നടന്ന കൂറ്റന്‍ റാലിക്ക് സി.പി കൃഷണന്, എം.പി കരിം, കെ. ആലി ഹസ്സന്, കെ.സി രവീന്ദ്രനാഥ്, കെ. ഉസ്മാന്, ഗിരീഷ് കമ്പളത്ത്, യു.എ ഗഫൂര്‍, ടി. മണി, ടി.പി ഉണ്ണികുട്ടി, എം. ഇസ്മായില്‍, എന്‍.കെ ബഷീര്‍, കെ. സജി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."