തീരദേശത്ത് സംഘര്‍ഷം; സ്ഥാനാര്‍ഥികളുടെ റോഡ് ഷോയ്ക്ക് നേരെ അക്രമം
താനൂര്‍: തീരദേശത്ത് രാഷ്ട്രീയ പാര്‍ട്ടി സംഘര്‍ഷം. സ്ഥാനാര്‍ഥികളുടെ റോഡ് ഷോക്ക് നേരെ അക്രമം. താനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കും ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെയും അക്രമമഴിച്ചുവിട്ടു. നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി താനൂര്‍ അഞ്ചടി മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്.
ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ റോഡ് ഷോക്കിടെ അഞ്ചുടി പ്രദേശത്തുവച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി. ഇടത് സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ പങ്കെടുത്ത സി.പി.എം പ്രവര്‍ത്തകര്‍ താനൂര്‍ അഞ്ചുടിയില്‍ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു. നിരവധി വീടുകള്‍ ആക്രമിച്ചു. നിരവധി ആളുകള്‍ക്കും പരുക്കേറ്റു.
കുപ്പന്റെ പുറക്കല്‍ കുഞ്ഞിമോള്‍, മൂസാന്റെ പുരക്കല്‍ ആരിഫ, തൈവളപ്പില്‍ താഹിറ എന്നിവരുടെ വീടുകകളാണ് അക്രമത്തിന് ഇരയായത്. ഇവരെ പരുക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അഞ്ചുടി തീരദേശത്ത് പി.വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ തീരദേശ റോഡ് ഷോയ്ക്ക് നേരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
അഞ്ചുടി സ്വദേശികളായ പൗറകത്ത് സുഹൈല്‍, കുപ്പന്റെ പുരക്കല്‍ അഫ്രീദ്, ചക്കാച്ചിന്റെ പുരക്കല്‍ ഇബ്‌നു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."