കല്ല്യോട്ടെ ഇരട്ടക്കൊലപാതകം: യു.ഡി.എഫ് റാലിയില്‍ പ്രതിഷേധം അണപൊട്ടി
പെരിയ: കല്ല്യോട്ടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെരിയയില്‍ നടന്ന റാലിയിലും സംഗമത്തിലും പ്രതിഷേധം അണപൊട്ടി. യു.ഡി.എഫ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിണ്ടലണ്ടുണ്ടം നൂറുകണക്കിന് അമ്മമാരും യുവാക്കളും യുവതികളും സംബന്ധിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത് ഒഴിവാക്കണം, കേസില്‍ സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്തണം, കൊലപാതക സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
പെരിയ നിടുവോട്ട്പാറയണ്ടിണ്ടണ്ടല്‍ണ്ടണ്ടണ്ട നിന്നാരംഭിച്ച റാലി പെരിയ ബണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടസാര്‍ വഴി പെരിയ ബസ് സ്റ്റോപ്പ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സംഗമം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ കുണിയ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി. ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി. രാജന്‍ പെരിയ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി. രാമകൃഷ്ണന്‍, സി.കെ അരവിന്ദന്‍, ഹാഷിം അരിയില്‍, അഡ്വ. എം.കെ ബാബുരാജ്, കെ.വി ഗോപാലന്‍, പ്രമോദ് പെരിയ, പി. ശ്രീകല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."