എസ്. ദാമോദരന്‍ സ്മാരക കബഡി മത്സരം ആറിന്
ആലപ്പുഴ: ഡി.വൈ.എഫ്.ഐ ഐക്യഭാരതം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് ദാമോദരന്‍ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള പ്രോ കബഡി മത്സരം ആറ്, ഏഴ് തിയ്യതികല്‍ ആര്യാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആറിന് വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തില്‍വച്ച് മന്ത്രി ടി.എം തോമസ് ഐസക്ക് കബഡി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യാതിഥിയായിരിക്കും.
സി.വി നടരാജന്‍ അധ്യക്ഷത വഹിക്കും.തമിഴ് നാട് ടീം ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ കബഡി മത്സരത്തില്‍ പങ്കെടുക്കും.പതിമൂന്ന് ടീമുകള്‍ ഇതേ വരെ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു.
ഏഴിന് വൈകുന്നേരം അഞ്ചിന് പുരുഷ, വനിതാ ടീമുകളുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും തുടര്‍ന്ന് സമ്മാനദാനവും നടക്കും.
കബഡി കാര്‍ണിവലിന്റെ ഭാഗമായി ഇന്ന് കുടുംബശ്രീ അംഗങ്ങളും വിവിധ സംഘടനകളിലെ വനിതകളും അണിനിരക്കുന്ന കലാ, കായിക മത്സരങ്ങളും സ്ത്രീ ശാക്തീകരണ സദസും നടക്കും.
നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സംഗമം പവിത്രന്‍ തിക്കുനിയും അഞ്ചിന് നടക്കുന്ന മതേതര സംഗമം കെ.ഡി മഹീന്ദ്രനും ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എല്‍.സി സെക്രട്ടറി ജോബിന്‍ വര്‍ഗ്ഗീസ്, സംഘാടകസമിതി കണ്‍വീനര്‍ പി.പി പ്രേംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."