HOME
DETAILS

പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ കേസ്: വിയോജിപ്പറിയിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

  
backup
August 19 2020 | 09:08 AM

justice-kurian-joseph-statement-against-prasanth-bhooshan111

ന്യൂഡല്‍ഹി:പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യകേസില്‍ നിലപാട് വ്യക്തമാക്കി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കോടതിയലക്ഷ്യ നടപടികളില്‍ സുപ്രീംകോടതിയിലും അപ്പീലിന് അവസരമുണ്ടാകണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി ചുമത്തിയ കേസില്‍ നാളെ ശിക്ഷ വരാനിരിക്കവേയാണ് കുര്യന്‍ ജോസഫിന്റെ പ്രസ്താവന.

ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതിനടപ്പാക്കമെന്ന് അദ്ദേഹം പറഞ്ഞു.ജഡ്ജിമാര്‍ക്കെതിരെ എത്രത്തോളം വിമര്‍ശനമാകാം എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതിനോടും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു.

ഇത്തരത്തിലുള്ള പ്രധാനവിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുക എന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം പറഞ്ഞു.ആളുകള്‍ വരും പോകും എന്നാല്‍ പരമോന്നത നീതിപീഠമായി സുപ്രീംകോടതി എക്കാലവും അവിടെത്തന്നെ നിലനില്‍ക്കണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസ്താവന അവസാനിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  2 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago