വയോജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലിസിന് നിര്‍ദേശം
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരുടെയും വയോജനങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
വലിയൊരു വിഭാഗം വയോജനങ്ങള്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് തനിയെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അടിയന്തിര സഹായ നമ്പറായ 112 ലേയ്ക്ക് വിളിച്ചു വയോജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
വയോജന സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തൃശ്ശൂര്‍ സിറ്റിയില്‍ ആരംഭിച്ച ബെല്‍ ഓഫ് ഫെയ്ത്ത്, കോട്ടയത്ത് നടപ്പിലാക്കിയ ഹോട്ട്‌ലൈന്‍ ടെലഫോണ്‍ എന്നീ പദ്ധതികള്‍ മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കും. എല്ലാ പൊലിസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൗരന്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കുകയും ആഴ്ചതോറും പുതുക്കുകയും ചെയ്യും.
കേരള പൊലിസ് വെബ്‌സൈറ്റിലെ തുണ പോര്‍ട്ടലില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓണ്‍ലൈന്‍ മോഡില്‍ ഒരു പ്രത്യേക ലിങ്ക് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതികള്‍ എസ്.എച്ച്.ഒമാരും ജനമൈത്രി ബീറ്റ് ഓഫിസര്‍മാരും തങ്ങളുടെ പരിധിയില്‍ താമസിക്കുന്ന എല്ലാ പൗരന്‍മാര്‍ക്കുമിടയില്‍ ബീറ്റ് യോഗങ്ങള്‍, പൗരസമിതി യോഗങ്ങള്‍ എന്നിവ വഴി പ്രചരിപ്പിക്കണമെന്നും പൊലിസിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."