HOME
DETAILS

'വാര്‍ത്തയിലെ കള്ളം'കണ്ടെത്താന്‍ സര്‍ക്കാരിന് വര്‍ഷം ചെലവ് 13 ലക്ഷം

  
backup
August 20 2020 | 01:08 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f

 

തിരുവനന്തപുരം: സത്യമല്ലാത്ത വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സംഘത്തിന് വര്‍ഷത്തില്‍ വേണ്ടിവരുന്നത് 13 ലക്ഷത്തിലേറെ രൂപ.
വ്യാജ വാര്‍ത്ത കണ്ടെത്താന്‍ നിയോഗിച്ചിരിക്കുന്ന സംഘം വ്യാജ വാര്‍ത്തയെന്ന പേരില്‍ കഴിഞ്ഞ ദിവസം കണ്ടെത്തി പി.ആര്‍.ഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ ആ വാര്‍ത്തയ്ക്ക് ഉറവിടമായ ഉത്തരവ് പുറത്തുവന്നിരുന്നു.
ഇതോടെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിച്ചവര്‍തന്നെ പ്രതിസ്ഥാനത്താകുകയും ചെയ്തു. വ്യാജവാര്‍ത്ത കണ്ടെത്തുന്നതിനുള്ള ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് സിഡിറ്റില്‍നിന്നാണ് മൂന്നുപേരെ നിയമിച്ചിട്ടുള്ളത്. ഒരു ഡിസൈനറെയും രണ്ട് സോഷ്യല്‍ മീഡിയ എഡിറ്റര്‍മാരെയുമാണ് ഈ സംഘത്തിലേക്ക് നിയോഗിച്ചത്.
ഈ മൂന്നു തസ്തികയിലേക്കുകൂടി നിയമിക്കപ്പെട്ടവരുടെ ഒരു വര്‍ഷത്തെ ശമ്പളത്തിനായി 13,34,280 രൂപയാണ് അനുവദിച്ചത്. സോഷ്യല്‍ മീഡിയകളില്‍ വന്ന നിരവധി വാര്‍ത്തകള്‍ ഈ സംഘം വ്യാജവാര്‍ത്തെയന്നുകാണിച്ച് പി.ആര്‍.ഡി ഫെയ്‌സ്ബുക്ക് പേജില്‍ കൊടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാതെ അതും വ്യാജവാര്‍ത്തയെന്നുപറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വിവാദമായി. ആ വാര്‍ത്തക്ക് ആധാരമായ ഉത്തരവുകൂടി പുറത്തുവന്നതോടെ ഫാക്ട് ചെക്ക് ഡിവിഷന്റെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടുന്നതായി.
സി.പി.എമ്മുകാരെ ഇരുത്തി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ വ്യാജ വാര്‍ത്തകളാണെന്ന് വരുത്തിതീര്‍ക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago