വംശഹത്യയുടെ നേതാക്കളെ കേരളത്തില്‍ കൊണ്ടു വന്ന് റോഡ് ഷോ നടത്തി- അമിത് ഷാക്കും ബി.ജെ.പിക്കുമെതിരെ പിണറായി
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെയും ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭരണഘടനയുടെ അടിസ്ഥാന മൂല്യം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഉത്തരേന്ത്യയിലെ വംശീയ ഹത്യയുടെ നേതാക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തി'- അദ്ദേഹം കുറ്റപ്പെടുത്തി.
താത്ക്കാലികമായ നേട്ടമുദ്ദേശിച്ച് നമ്മുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് പോറലേല്‍പ്പിക്കാന്‍ തയ്യാറായാല്‍ അത് വലിയ തോതിലുള്ള ആപത്താണ് ഭാവിയില്‍ ഉണ്ടാക്കുക എന്നത് നാം ഉള്‍ക്കൊള്ളേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആര്‍.എസ്.എസ് മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പി കോണ്‍ഗ്രസ് ധാരണയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."