തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം : സര്‍ക്കാര്‍ നിയമപോരാട്ടത്തിലേക്ക്, കോടതിയില്‍ ചോദ്യം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയ തീരുമാനം സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും. കേസ് നിലനില്‍ക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും കോടതിയില്‍ ഉന്നയിക്കുക.
വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാന്‍ തീരുമാനമായെങ്കിലും അഭിമാനപ്പോരാട്ടം തുടരാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.
കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.ടെന്‍ഡറിന് അനുസരിച്ചുളള നടപടികള്‍ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ അദാനിക്കും കേന്ദ്രത്തിനുമെതിരായ പോരാട്ടം ഇനിയും എത്രത്തോളം കടുപ്പത്തില്‍ തുടരാനാകുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."