എടപ്പാള്‍ മേല്‍പാലം: വാഹനങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് ആരംഭിച്ചു
എടപ്പാള്‍: എടപ്പാളില്‍ മേല്‍പാലം നിര്‍മിക്കുന്നതിനു മുന്നോടിയായി ഇതുവഴിയുള്ള വാഹനങ്ങളുടെ പോക്കുവരവ് സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പുതുടങ്ങി. മേല്‍പ്പാലത്തിന്റെ കണ്‍സള്‍ട്ടന്റായ കിറ്റ്‌കോ കമ്പനിയുടെ നിര്‍ദേശാനുസരണം വിവിധ കോളജുകളിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് കണക്കെടുപ്പിന് നേതൃത്വംനല്‍കുന്നത്.
ഒരുദിവസം സംസ്ഥാനപാതയായ തൃശൂര്‍-കോഴിക്കോട് റോഡുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, സിഗ്‌നലില്‍ ഓരോതവണയും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം, ഗതാഗതക്കുരുക്കിന്റെ തോത് എന്നിവയെല്ലാമാണ് ഇവര്‍ കണക്കാക്കുന്നത്. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെ കണക്കും ഇവര്‍ ശേഖരിക്കുന്നു.
മന്ത്രി കെ.ടി. ജലീലിന്റെ പദ്ധതിപ്രകാരമാണ് ഗതാഗതക്കുരുക്കേറിയ എടപ്പാളില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന് ഇതിന്റെ ചുമതല കൈമാറിയിട്ടുണ്ടണ്ട്. അവര്‍ എടപ്പാളിലെത്തി റോഡിന്റെ വീതിയും നീളവുമടക്കമുള്ള കാര്യങ്ങള്‍ നേരത്തെ പരിശോധിച്ചിരുന്നു. 20 കോടിയോളം രൂപ ചെലവഴിച്ചാണ് ഇവിടെ 120 മീറ്റര്‍ നീളത്തില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്.
ഇതോടൊപ്പം ഗതാഗതം തിരിച്ചുവിടാനുള്ള ഗ്രാമീണറോഡുകളുടെ നവീകരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."