HOME
DETAILS
MAL
കളഞ്ഞുകിട്ടിയ പണവും എ.ടി.എം കാര്‍ഡും തിരിച്ചേല്പിച്ചു
backup
May 02 2017 | 20:05 PM
അരീക്കോട്: കളഞ്ഞുകിട്ടിയ പണവും എ.ടി.എം കാര്‍ഡും ഉടമസ്ഥന് തിരികെയേല്‍പ്പിച്ച് യുവാവ് മാതൃകയായി. മഞ്ചേരി കാരക്കുന്ന് ഫസലുറഹ്മാനാണ് കളഞ്ഞുകിട്ടിയ രേഖകളും പണവും ഉടമസ്ഥന് കൈമാറിയത്. കഴിഞ്ഞ 30 നാണ് അരീക്കോട് ഒഴുകൂര്‍ സ്വദേശിയായ ജംഷീറലിയുടെ പണവും എ.ടി.എം കാര്‍ഡും വിവിധ രേഖകളും നഷ്ടമായത്.
ഉടന്‍ തന്നെ ജംഷീറലി പരിചയത്തിലുള്ള ഒരു പൊലിസുദ്യോഗസ്ഥനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ഫസലുറഹ്മാന് അരീക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നാലായിരം രൂപയും എ.ടി.എം കാര്‍ഡും രേഖകളും ലഭിച്ചത്.
ഇയാള്‍ ഉടന്‍ തന്നെ അരീക്കോട് പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തില്‍ ബാങ്കിലെത്തി എ.ടി.എം കാര്‍ഡ് പരിശോധിച്ച് ഉടമയെ കണ്ടെത്തി തിരികെയേല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."