സ്ത്രീകളുടെ കുളിമുറിയില്‍ കാമറ സ്ഥാപിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
വെട്ടത്തൂര്‍: പഞ്ചായത്ത് കിണറിനു സമീപത്തെ കുളിമുറിയില്‍ ഒളികാമറവച്ച യുവാവിന് നാട്ടുകാരുടെയും സ്തീകളുടെയും വക പൊതിരെ തല്ല്. പള്ളിക്കുത്ത് ചിറക്കല്‍ സുധീഷി (25)നെയാണ് പൊതു കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ചതിനെ തുടര്‍ന്നു പ്രദേശവാസികള്‍ കൈകാര്യം ചെയ്തത്.
കുടിവെള്ളക്ഷാമം രൂക്ഷമായ പള്ളിക്കുത്ത് ചിറക്കലിലെ പൊതുകിണര്‍ നന്നാക്കി തൊട്ടടുത്തു നാട്ടുകാര്‍ കുളിമുറികള്‍ സ്ഥാപിച്ചിരുന്നു. ഈ കുളിമുറിയിലാണ് പ്രദേശവാസിയായ സുധീഷ് പെന്‍ കാമറ സ്ഥാപിച്ചത്. ഇതു കുളിക്കാനെത്തിയ സ്ത്രീകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഓണ്‍ചെയ്ത കാമറ കുളിമുറിയില്‍ സ്ഥാപിക്കുന്ന സുധീഷിന്റെ മുഖം കാമറയില്നിന്നുത്തന്നെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപിച്ച കാമറയില്‍ സുധീഷിന്റെ ബന്ധുക്കളായ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുടുങ്ങിയത്.
കുളിക്കാനെത്തിയ സ്ത്രീകളെ ലക്ഷ്യംവച്ച് കാമറ സ്ഥാപിച്ചതിനു സുധീഷിനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈകാര്യം ചെയ്തു. സംഭവത്തില്‍ മേലാറ്റൂര്‍ പൊലിസ് സ്ഥലത്തെത്തി സുധീഷിനെ ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."