പകര്‍ച്ചവ്യാധി പ്രതിരോധം: ഭക്ഷണശാലകള്‍ക്ക് മാര്‍ഗനിര്‍ദേശം
ഭക്ഷണശാലകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
കുടിക്കുവാന്‍ പച്ചവെള്ളം ചേര്‍ക്കാത്ത തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.
ഭക്ഷണം കഴിക്കുന്നവര്‍, പാചകക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ മലമൂത്ര വിസര്‍ജനത്തിനു ശേഷം നന്നായി സോപ്പ് ഉപയോഗിച്ച് കൈകഴുകണം.
ഭക്ഷണത്തിന് ഓര്‍ഡര്‍ എടുക്കുന്നവര്‍ മേശയില്‍ കൈകുത്തരുത്.
പ്ലെയ്റ്റുകള്‍, ഗ്ലാസുകള്‍ എന്നിവ തിളച്ചവെള്ളത്തില്‍ കഴുകിയ ശേഷമേ ഭക്ഷണം വിളമ്പാവൂ. കഴിക്കുന്നതിനു മുന്‍പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകണം.
പാനീയങ്ങള്‍ നല്‍കുമ്പോള്‍ ഗ്ലാസില്‍ വിരലുകള്‍ ഇടരുത്. മീന്‍ കേടുവരാതിരിക്കാനുള്ള ഐസ് ശീതളപാനീയങ്ങളില്‍ ഉപയോഗിക്കരുത്.
ജോലിക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ വൈദ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കണം.
ദിവസവും വൃത്തിയുള്ള വസ്ത്രം ധരിക്കുക.
ആഹാരം കൈകാര്യം ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. നഖം മുറിച്ചു വൃത്തിയാക്കണം. ഹെഡ് നെറ്റും ഗ്ലൗസും ഉപയോഗിക്കണം.
ഭക്ഷണ സാധനങ്ങള്‍ തുറന്നു വെയ്ക്കരുത്. പഴങ്ങളും പച്ചക്കറികളും പുതിയതും വൃത്തിയുള്ളതും ഉപയോഗിക്കുക.
ഈച്ചശല്യം ഒഴിവാക്കുക. ഹോട്ടലിനകത്ത് പുകവലിക്കരുത്.
ശുചിയായും വൃത്തിയായും മാത്രം ഭക്ഷണം നല്‍കുക.
ഹോട്ടലുകളില്‍ പോസ്റ്റര്‍ പതിക്കും
മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹോട്ടലുകള്‍ക്ക് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ആരോഗ്യ വകുപ്പിലെ മാസ് മീഡിയാ വിഭാഗം തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം. പോസ്റ്ററുകള്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഇന്ന് വിതരണം ചെയ്യും. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപടിക്കുമ്പോഴും ഹോട്ടലുകള്‍ ശുചിത്വമില്ലാത്തതിനെ കുറിച്ച് സുപ്രഭാതം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി ഹോട്ടല്‍ ആന്‍ഡ് റസ്റ്റന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റഫീഖ് സവേരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."