മലയോരത്ത് പതിനായിരത്തോളം വാഴകള്‍ നശിച്ചു
കരുളായി: കനത്ത കാറ്റില്‍ മലയോരത്ത് വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലായി പതിനായിരത്തോളം വാഴകളാണ് നിലംപൊത്തിയത്. കൂടാതെ റബര്‍, തെങ്ങ്, കമുക്, പടു വൃക്ഷങ്ങള്‍ എന്നിവയും കടപുഴകിവീണിട്ടു@്. പാലങ്കരയിലെ തടത്തില്‍ സോമന്‍, മുളമൂട്ടില്‍ ജോണ്‍ എന്നിവരുടെ 500 നേന്ത്രവാഴകള്‍, വലിയ കാലയില്‍ ചന്ദ്രന്റെ 650 വാഴകള്‍, ഐകുഴ മാമന്‍ ഇശ്വോയുടെ 500 വാഴകള്‍, റോയി പാറപ്പാട്ടിന്റെ 300 വാഴകല്‍, പണ്‍ടകശാല വര്‍ഗീസ്, അച്ചന്‍ക്കുഞ്ഞ് എന്നിവരുടെ 400 വാഴകള്‍, താഴെ പാലങ്കരയിലെ വളപ്പന്‍ റസാഖിന്റെയും ഓവന വടക്കേതില്‍ സാംകുട്ടിയുടെയും അഞ്ഞൂറോളം വാഴകള്‍ എന്നിവ നശിച്ചു. മുപ്പിനി വരക്കോടിലെ ആരംപുളിക്കല്‍ അച്ചന്‍ക്കുഞ്ഞിന്റെ 1,700 നേന്ത്രവാഴകള്‍ നിലംപൊത്തി. മരത്തിന്‍ക്കടവിലെ മാങ്കാട്ടില്‍ വിശ്വനാഥന്റെ 400 നേന്ത്രവാഴകള്‍, മലയില്‍ സുരേന്ദ്രന്റെ 300 വാഴകള്‍, വള്ളുവശ്ശേരി കോമുവിന്റെ 600 നേന്ത്രവാഴകള്‍, മാങ്കാട്ടില്‍ അയ്യപ്പന്റെ 500 മൈസൂര്‍ വാഴകള്‍, 300 നേന്ത്രവാഴകള്‍ എന്നിവ നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."