അസ്ഥി സാന്ദ്രതാ പരിശോധന ക്യാംപ്
കല്‍പ്പറ്റ: ലയന്‍സ് ക്ലബ് കല്‍പ്പറ്റ, കണ്ണൂര്‍ ആയുര്‍വേദ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എമിലി കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ മെയ് ഒന്‍പതിന് രാവിലെ 10 മുതല്‍ അസ്ഥി സാന്ദ്രതാ പരിശോധന ക്യാംപ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും 45 വയസ്സിന് മുകളിലുള്ള പുരുഷന്മാന്ക്കും ക്യാംപില്‍ പങ്കെടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 80 പേര്‍ക്കാണ് ക്യാംപില്‍ പ്രവേശനം.
താല്പര്യമുള്ളവര് കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ടും 9447219562, 9497872562 എന്നി നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താ സമ്മേളനത്തില്‍ സോണ്‍ ചെയര്മാന് ഡോ. കെ.വി വിനോദ് ബാബു, സെക്രട്ടറി ജി ശ്രീധരന്, ട്രഷറര്‍ ടി.വി സുന്ദരം, പി.ആര്.ഒ പി.ജെ തങ്കച്ചന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."