കോഴിക്കോട് വിമാനത്താവളത്തിനു വേണ്ടി അമേരിക്കന്‍ കെ.എം.സി.സിയും ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിനെതിരെ നേരത്തേയുണ്ടായിരുന്ന ഉദ്യോഗസ്ഥ ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്രാപിച്ചതായി കെ.എം.സി.സി, യു. എസ്.എ ആന്‍ഡ് കാനഡാ കമ്മിറ്റികള്‍ ആരോപിച്ചു. ഇവരാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്കു വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും സംശയിക്കുന്നു. ഈ നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തരത്തിലാണ് പരാതിയില്‍ പറയുന്ന സാങ്കേതികവശങ്ങളെ കുറിച്ചുള്ള വിവരണമെന്നും പരാതി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.
അതിനാല്‍ തന്നെ അപകടത്തെ ഉയര്‍ത്തിക്കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം മലബാര്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കെ.എം.സി.സി, യു. എസ്.എ ആന്‍ഡ് കാനഡാ കമ്മിറ്റികള്‍ നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വിദേശ വിമാനങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം അപകടത്തില്‍ നാളിതുവരെ പെട്ടിട്ടില്ല. മലബാറിലെ സാധാരണക്കാരായ പ്രവാസികളുടെ യാത്രക്കും കയറ്റുമതിക്കും ടൂറിസം വ്യവസായത്തിനും ഏറെ ഗുണപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിപ്പൂര്‍ നല്ല ലാഭത്തിലുള്ള പൊതുമേഖലയിലെ കേരളത്തിലെ ഏക എയര്‍പോര്‍ട്ടാണ്.
ഈ സാഹചര്യത്തില്‍ അമേരിക്കയിലെ അംഗീകൃത സംഘടനയായ കെ.എം.സി.സി, ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് നിയമപരമായി പോരാടാന്‍ തീരുമാനിച്ചതായി കാനഡ കെ.എം.സി.സി നേതാവ് വി.അബ്ദുല്‍ വാഹിദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."