കൊവിഡ്: സംസ്ഥാനത്ത് ഒന്‍പതുപേര്‍ കൂടി മരിച്ചു
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒന്‍പതുപേര്‍ കൂടി മരിച്ചു. കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ തൃക്കരിപ്പൂര്‍ ഈയ്യക്കാട്ടെ പി വിജയകുമാര്‍ (55), കോഴിക്കോട് മാവൂര്‍ എഴുനിലത്ത് മുഹമ്മദ് ബഷീര്‍ (80), വയനാട് പൊഴുതനയിലെ ഊളങ്ങാടന്‍ കുഞ്ഞിമുഹമ്മദ്(75), മലപ്പുറം കരുവമ്പ്രം സ്വദേശി ചീരാന്‍തൊടി കുഞ്ഞിമൊയ്തീന്‍ ഹാജി (65), തൃശൂര്‍ കുന്നുകുളം വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ ബാബു(78), പാലക്കാട് മുതലമട ഇടുക്കുപാറ ഊര്‍ക്കുളംകാട് സ്വദേശി പഴനി സ്വാമി കൗണ്ടര്‍ (80), നെടുമ്പാശ്ശേരി കുന്നുകര പഞ്ചായത്തിലെ തെക്കെ അടുവാശ്ശേരി പീടികപറമ്പില്‍ (പെരേപറമ്പില്‍) അഹമ്മദുണ്ണി (69), ആലപ്പുഴ അരൂര്‍ പനച്ചിക്കലില്‍ പരേതനായ കരുണാകരപിള്ളയുടെ ഭാര്യ തങ്കമ്മ(78), കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന്‍ (വടവാതൂര്‍ ചന്ദ്രാജി- 74) എന്നിവരാണ് മരിച്ചത്.
തൃക്കരിപ്പൂര്‍ സ്വദേശി വിജയകുമാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ മറ്റു മൂന്നുപേര്‍ക്ക് കൂടി നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയ്യക്കാട്ടെ ചാത്തുക്കുട്ടി നമ്പ്യാരുടെയും പി നാരായണിയുടെയും മകനാണ്. ഭാര്യ: കെ ശ്രീദേവി (എല്‍.ഐ.സി ഏജന്റ്). മക്കള്‍: വിദ്യ, വീണ. മരുമക്കള്‍: വിവേക് (കൊട്ടിയൂര്‍), സുബിന്‍ (മമ്പറം).
മാവൂര്‍ എഴുനിലത്ത് മുഹമ്മദ് ബഷീര്‍ പാറമ്മലില്‍ ബാഗ് നിര്‍മാണ യൂനിറ്റ് നടത്തുകയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഫയാസ്, ഫസലു റഹ്മാന്‍, ഫിറോസ്, ഫൗഷാദ് (മൂവരും സൗദി അറേബ്യ), നാജിമ. മരുമക്കള്‍: റുബീന (മായനാട്), മുന്‍ഷിറ (മൂഴിക്കല്‍), മുഹ്‌സിന (കൊടിയത്തൂര്‍), ശരീഫാബി (മടവൂര്‍), റഫീക്ക് (എടപ്പാള്‍).
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വയനാട് പൊഴുതനയിലെ ഊളങ്ങാടന്‍ കുഞ്ഞിമുഹമ്മദ് മരിച്ചത്. പൊഴുതന പഞ്ചായത്ത് മുന്‍ അംഗമാണ്. പൊഴുതന മഹല്ല് പ്രസിഡന്റ്, പൊഴുതന പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. 2002 മുതല്‍ ശംസുല്‍ ഉലമാ അക്കാദമി കമ്മിറ്റിയംഗമാണ്. എസ്.എം.എഫ് വയനാട് ജില്ലാ കമ്മിറ്റി അംഗം, പൊഴുതന മേഖലാ ട്രഷര്‍, എസ്.വൈ.എസ് പൊഴുതന മേഖലാ വൈസ് പ്രസിഡന്റ്, ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസാ കമ്മിറ്റി പ്രസിഡന്റ്, സി.എച്ച് സെന്റര്‍ പഞ്ചായത്ത് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ പൊഴുതന റെയ്ഞ്ചില്‍ സുപ്രഭാതം കാംപയിന്‍ ചെയര്‍മാനുമായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ ആറിന് പൊഴുതന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ആയിഷ. മക്കള്‍: മുജീബ് റഹ്മാന്‍, നൂര്‍ജഹാന്‍, സജ്‌ന, ജമീല. മരുമക്കള്‍: ഫൗസിയ, മൊയ്തീന്‍, അബ്ദുല്ലത്തീഫ്, മനാഫ്.
മലപ്പുറം കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍ ഹാജി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഭാര്യ: സൈനബ. മക്കള്‍:മുനീര്‍, ലത്തീഫ്, അഷ്‌റഫ്, സലീന, ഹസീന. മരുമക്കള്‍:അസീസ്, ത്വാഹിറ, റശീദ, ഹസ്‌നത്ത്.
തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ ബാബു മരിച്ചത്. ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. മക്കള്‍:വിവേക്,തിലക്. മരുമക്കള്‍:നീതു,അനു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുതലമട സ്വദേശി പഴനി സ്വാമി കൗണ്ടര്‍ മരിച്ചത്. ഭാര്യ: അയ്യമ്മാള്‍. മകന്‍: മണികണ്ഠന്‍.
നെടുമ്പാശ്ശേരി കുന്നുകര പഞ്ചായത്തിലെ തെക്കെ അടുവാശ്ശേരി പീടികപറമ്പില്‍ അഹമ്മദുണ്ണി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പരേതരായ കൊച്ചുണ്ണി, കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ : കൊച്ചുകടവ് പ്ലാക്കല്‍ കുടുംബാംഗം ഫാത്തിമ. മക്കള്‍: അനീഷ്, അന്‍സാര്‍, അബീന. മരുമക്കള്‍ : റംല, ആയിഷ തസ്‌നി, കബീര്‍. സഹോദരങ്ങള്‍ : പരേതനായ മൊയ്തീന്‍കുഞ്ഞ്, അലി, അബ്ദുല്‍ കരീം, ഖദീജബീവി, നബീസ, റംലത്ത്.
അരൂര്‍ പനച്ചിക്കല്‍ സ്വദേശിനി തങ്കമ്മ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയി ലായിരുന്നു. മകള്‍: സീന. മരുമകന്‍: രവീന്ദ്രനാഥന്‍.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച പി.എന്‍ ചന്ദ്രന്‍ മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി മുന്‍ ജില്ല സെക്രട്ടറിയുമായിരുന്നു.
ഭാര്യ: പരേതയായ രാജമ്മ (മണ്ണയ്ക്കനാട് ആലക്കല്‍ കുടുംബാംഗം). മക്കള്‍: ഗീത, ഗിരിജ, ഗിരീഷ്‌കുമാര്‍ (ബി.ജെ.പി കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി, എം.ആര്‍.എഫ് വടവാതൂര്‍). മരുമക്കള്‍: സുരേഷ്‌കുമാര്‍ ളാക്കാട്ടൂര്‍, സുരേഷ്‌കുമാര്‍ ഇറഞ്ഞാല്‍, വിദ്യ ഗിരീഷ്, മേപ്രാല്‍ തിരുവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."