ശുചിത്വത്തില്‍ മുന്നില്‍ വീണ്ടും ഇന്‍ഡോര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറാണ് രാജ്യത്തെ മികച്ച ശുചിത്വമുള്ള നഗരമെന്ന ഖ്യാതി നേടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ഇന്‍ഡോര്‍ ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിനു കീഴില്‍ നടത്തിയ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേയുടെ ഫലം ഫലം കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇന്നലെ പുറത്തുവിട്ടത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രഖ്യാപിച്ച പട്ടികയിലൊന്നും കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.
ചത്തിസ്ഗഢാണ് രാജ്യത്തെ മികച്ച ശുചിത്വമുള്ള സംസ്ഥാനം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചത്തിസ്ഗഢ് ഈ ബഹുമതി നേടുന്നത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച നഗരങ്ങളില്‍ ഗുജറാത്തിലെ സൂറത്തിന് രണ്ടാം സ്ഥാനവും മഹാരാഷ്ട്രയിലെ നേവി മുംബൈക്കു മൂന്നാം സ്ഥാനവും ലഭിച്ചു. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ കാര്യത്തിലാണിത്. നൂറില്‍ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡാണ് വൃത്തിയില്‍ ഒന്നാമത്. രണ്ടാമത് ഹരിയാനയും മൂന്നാമത് ഉത്തരാഖണ്ഡുമാണ്. ഏറ്റവും വൃത്തിയുള്ള മെഗാസിറ്റി അഹമ്മദാബാദും ചെറിയ നഗരം ചത്തിസ്ഗഢിലെ അംബികാപൂരുമാണ്. ഏറ്റവും വൃത്തിയുള്ള തലസ്ഥാനത്തിനുള്ള ബഹുമതി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."