വിവാഹപ്രായം: കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം - സുന്നി യുവജന സംഘം
കോഴിക്കോട്: ക്രിസ്ത്യന്‍, പാര്‍സി, മുസ്‌ലിം വിവാഹ മോചന നിയമങ്ങള്‍ ഹിന്ദു വിവാഹ മോചന നിയമങ്ങളുമായി സംയോജിപ്പിക്കാനും നിലവിലുള്ള വിവാഹപ്രായമായ പതിനെട്ടില്‍ നിന്ന് 21 ആയി ഉയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം അപലപനീയമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഓണ്‍ലൈന്‍ മീറ്റിങ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തില്‍ വളഞ്ഞ വഴിയില്‍ ഇടപെട്ടു ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയിക്കപ്പെടണം. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങി വ്യക്തി സ്പര്‍ശിയായ വിഷയങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 21ല്‍ മൗലികാവകാശമായി ഉള്‍പ്പെടുത്തി പരിരക്ഷ നല്‍കിയിട്ടുണ്ട്.
18 വയസ്സായാല്‍ വോട്ടവകാശം ഉള്ള ഒരു നാട്ടില്‍ വിവാഹത്തിന് 21 വയസ് എന്നത് യുക്തിഭദ്രമല്ല. ലോകത്ത് പലയിടത്തും വിവാഹം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി പരിഗണിക്കുന്നു. ശരീരവളര്‍ച്ച പ്രാപിച്ച ഏതൊരു വ്യക്തിക്കും സ്വന്തം ജീവിതം ചിട്ടപ്പെടുത്താനും തിരഞ്ഞെടുക്കാനും അധികാരമുണ്ട്. രാജ്യത്തിലെ ജനസംഖ്യ നിയന്ത്രണവും മറ്റു ചില നിഗൂഢ ലക്ഷ്യങ്ങളും ഫാസിസ്റ്റുകളുടെ പുതിയ നീക്കത്തിനു പിന്നില്‍ സംശയിക്കുന്നുണ്ട്. വ്യാപകമായ പ്രതികരണവും പ്രതിഷേധവും ഇത്തരം നീക്കങ്ങള്‍ക്കെതിരേ ഉയര്‍ന്നു വരണമെന്നും യോഗം ആവശ്യപ്പെട്ടു.
ജന. സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മലയമ്മ അബൂബക്കര്‍ ബഖവി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എ.എം പരീത് എറണാകുളം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഒ.എം ശരീഫ് ദാരിമി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, നിസാര്‍ പറമ്പന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും കെ.എ റഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."