ബഹ്‌റൈനില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
മനാമ: പ്രവാസി ഇന്ത്യക്കാരനെ ബഹ്‌റൈനിലെ ജോലി സ്ഥലത്ത് ആത്മഹത്യ നിലയില്‍ കണ്ടെത്തി. തെലുങ്കാന സ്വദേശി ശ്രീനിവാസ് ബാട്ടിനി(36)യാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി മനാമയിലെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ആശാരിയായി ജോലി ചെയ്തു വരികയായിരുന്നു.
ഇവിടെ ജോലിസ്ഥലത്തോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് ഇദ്ധേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സഹപ്രവപര്‍ത്തകന്‍ അറിയിച്ചു.
ഭാര്യയും ആറു വയസ്സുള്ള മകളും അഞ്ചു മാസം പ്രായമുള്ള മകനുമുള്‍പ്പെടെയുള്ള കുടുംബം നാട്ടിലാണ്.
എന്നാല്‍ ഈയിടെയായി വീട്ടുകാരുമായി ബാട്ടിനിക്ക് ഒരു ബന്ധവുമില്ലെന്നും കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഭാര്യക്ക് ഫോണ്‍ പോലും ചെയ്യാറില്ലെന്നും ബഹ്‌റൈനിലെ ബന്ധുക്കള്‍ പറഞ്ഞു.
വീട്ടില്‍ വലിയ സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും ബഹ്‌റൈനിലെ ചിലരില്‍ നിന്നും ബാട്ടിനി പണം കടം വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കടബാധ്യതകളും കുടുംബ പ്രശ്‌നങ്ങളുമായിരിക്കാം ആത്മഹത്യയിലെത്തിച്ചതെന്നാണ് കരുതുന്നത്.
വിവിധ കാരണങ്ങളാല്‍ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്.
ഈ വര്‍ഷം മാത്രം ബഹ്‌റൈനില്‍ 14 പ്രവാസികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 37 എണ്ണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."