HOME
DETAILS

ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി

  
backup
May 03, 2017 | 2:52 AM

%e0%b4%b6%e0%b5%88%e0%b4%96%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b1%e0%b4%ab%e0%b5%80%e0%b4%96%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ബിഷ്‌കെക്: കിര്‍ഗിസ്ഥാനില്‍ ഉന്നത സൈനിക പദവി നേടിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട് സ്വദേശി ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അല്‍മസ് ബെക് അതംബയേവ് പുറത്തിറക്കിയ സര്‍ക്കുലറും പുറത്തുവന്നു. കിര്‍ഗിസ്ഥാന്‍ സര്‍ക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാള്‍ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് എരവന്നൂര്‍ സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവര്‍ത്തിച്ചിരുന്നത്. ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഫീഖിന്റെ പൗരത്വം റദ്ദാക്കിയ വാര്‍ത്ത സഊദിയിലെ കിര്‍ഗിസ്ഥാന്‍ അംബാസഡര്‍ അബ്ദുല്ലത്തീഫ് ജുമാബേവും സ്ഥിരീകരിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സഊദിയിലെ ഒരു വനിതയും ഇന്ത്യന്‍ വ്യവസായിയും ഇയാള്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതും തുടര്‍ന്ന് നടപടി സ്വീകരിച്ചതുമെന്ന് അംബാസഡര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിര്‍ഗിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നല്ലാതെ ഇയാള്‍ക്ക് സര്‍ക്കാരുമായോ, സൈന്യവുമായോ ബന്ധമില്ലെന്നും കഴിഞ്ഞ മാസം 15 നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നും അംബാസഡര്‍ വിശദീകരിച്ചു.
കഴിഞ്ഞ ജനുവരി ആദ്യത്തിലാണ് ശൈഖ് റഫീഖിന്റെ നേട്ടത്തെ കുറിച്ച് മലയാളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പിന്നീട് സൈനിക പദവി ലഭിച്ച വാര്‍ത്ത നിഷേധിച്ച് കിര്‍ഗിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം ഇറക്കി. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്‌നത്തിന് കാരണമെന്ന് റഫീഖ് വിശദീകരിച്ചെങ്കിലും ഇതു തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
വ്യാജപട്ടാള യൂനിഫോമാണ് ഇദ്ദേഹം ധരിച്ചതെന്നും മുന്‍ സൈനികര്‍ക്കൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കിര്‍ഗിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  3 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  3 days ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  3 days ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  3 days ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  3 days ago
No Image

യുഎഇയിൽ അനധികൃത വെയ്റ്റ് ലോസ്സ് മരുന്നുകൾക്കെതിരെ വ്യാപക റെയ്ഡ്; 71 പേർക്കെതിരെ നടപടി

uae
  •  3 days ago
No Image

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; യാൻബു, ജിസാനിലെ അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം

Saudi-arabia
  •  3 days ago
No Image

തൃശൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

oman
  •  3 days ago
No Image

പൊലിസിന് നേരെ ബോംബേറ്;ബി.ജെ.പി പ്രവർത്തകന് 10 വർഷം കഠിനതടവ്

Kerala
  •  3 days ago
No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago