ഈഫല്‍ ടവറിനേക്കാളും ഉയരം, 1,100 കോടി രൂപ ചെലവില്‍ കശ്മീരില്‍ പാലമൊരുങ്ങുന്നു
ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വ്വേ പാലം ജമ്മു കശ്മീരില്‍ ഒരുങ്ങുന്നു. ചെനാബ് നദിയുടെ കുറുകെയാണ് ഈഫല്‍ ടവറിനേക്കാളും ഉയരമുള്ള പാലം നിര്‍മിക്കുന്നത്. 2019 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.3 കിലോ മീറ്റര്‍ നീളമുള്ള വിസ്മയ പാലം ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരിയെയും തമ്മില്‍ ബന്ധിപ്പിക്കും. ആര്‍ച്ച് രൂപത്തിലുള്ള പാല നിര്‍മാണത്തിന് ആകെ 1,100 കോടി രൂപയാണ് ചെലവു വകയിരുത്തിയിരിക്കുന്നത്.
ഉധംപുര്‍-ശ്രീനഗര്‍-ബരാമുല്ല റെയില്‍വ്വേ പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മാണം. കശ്മീര്‍ താഴ്വരയെ രാജ്യത്തെ മറ്റു ഭാഗവുമായി അടുപ്പിക്കാന്‍ പാലം ഉപകരിക്കും.
359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിക്കുന്നത്. ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരം വരും. പാലം പണി പൂര്‍ത്തിയാവുന്നതോടെ ഏറ്റവും വലിയ പാലമെന്ന ചൈനയിലെ ഷൂയ്ബായ് പാലത്തിന്റെ റെക്കോര്‍ഡ് തകരും. ഇപ്പോള്‍ ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പാലമാണ് 275 മീറ്റര്‍ ഉയരമുള്ള ഷൂയ്ബായ് റെയില്‍വ്വേ പാലം.
24,000 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. തീവ്രവാദീ ആക്രമണം ചെറുക്കാനും പ്രത്യേക കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനും സ്ഫോടന പ്രതിരോധ സ്റ്റീലുകളാണ് പാലത്തിനായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."