മാടക്കത്തറ പഞ്ചായത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജലസുരക്ഷ
തൃശൂര്‍: മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജലസുരക്ഷ കൈവരിക്കുന്നതിന് 'ജലസുരക്ഷ ജീവിതരക്ഷ' എന്ന പേരില്‍ ബൃഹത്തായ പരിപാടി പഞ്ചായത്ത് നടപ്പാക്കുന്നു.
അതിന്റെ ഭാഗമായി ഈമാസം ഏഴിന് ഒറ്റദിവസം കൊണ്ട് ഭവനസന്ദര്‍ശനം നടത്തി വിവരശേഖരണം പൂര്‍ത്തിയാക്കും. കിണര്‍ റീചാര്‍ജ്, നിലവിലെ സ്രോതസുകളുടെ നവീകരണം, പുതിയ ജലസ്രോതസുകള്‍ കണ്ടെത്തല്‍, ഇതര മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ ഏഴായിരത്തോളം വീടുകളില്‍ ഒരു ദിവസം കൊണ്ട് സര്‍വ്വേ നടത്തുന്നതിനായി 280 സര്‍വ്വേ ടീമുകളെ സജ്ജമാക്കി അവര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ നേതൃത്വം കൊടുക്കുന്ന സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫോറസ്ട്രി, ഹോര്‍ട്ടികള്‍ച്ചര്‍, സഹകരണ മാനേജ്‌മെന്റ്, കാലാവസ്ഥവ്യതിയാന പഠന കോളജുകളിലേയും രാമവര്‍മ്മ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേയും എന്‍.എസ്.എസ് വളണ്ടിയര്‍മാരും പങ്കാളികളാകും.
സര്‍വ്വേപരിശീലനം, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവക്ക് സാങ്കേതിക സഹായം നല്‍കുന്നത് കൃഷി വിജ്ഞാന കേന്ദ്രമാണ്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത് തല ഏകോപനത്തിന്റെ ചുമതല ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ക്കാണ്. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.വിനയന്‍, വൈസ്പ്രസിഡന്റ് ഇന്ദിര മോഹന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് പുളിക്കന്‍, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്‌കുമാര്‍, കൃഷിഓഫീസര്‍ സത്യവര്‍മ്മ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."