എസ്.ടി.യു 60ാം വാര്‍ഷികാഘോഷംനാളെ തുടങ്ങും
പാലക്കാട്: സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ 60-ാം വാര്‍ഷിക സമ്മേളനം മെയ് അഞ്ച്, ആറ് തിയ്യതികളില്‍ സംഘടനയുടെ ജന്മനാടായ പാലക്കാട് നടത്തുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.ടി.യു വിന്റെ പ്രഥമ യൂനിറ്റായി നിലവില്‍ വന്ന ആറാം നമ്പര്‍ ബീഡി കമ്പനിയുടെ പരിസരത്തുനിന്ന് മെയ് അഞ്ച് വൈകുന്നേരം നാലിന് കൊണ്ടുവരുന്ന കൊടിമരജാഥയും അറുപത് കേന്ദ്രങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പതാകജാതഥകളും അഞ്ചിന് കോട്ട മൈതാനത്തു സമാപിക്കും. സംസ്ഥാന നേതാക്കളും പഴയകാല നേതാക്കളുമടങ്ങുന്ന പ്രമുഖര്‍ 60 പതാകകള്‍ ഉയര്‍ത്തും. ഇതോടനുബന്ധിച്ച് ചേരുന്ന ചടങ്ങില്‍ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വണ്ടൂര്‍ ഹൈദരലി അധ്യക്ഷനാകും.
അഞ്ചരക്ക് കോട്ടമൈതാനം എം.പിഎം സാലി അനുസ്മരണവേദിയില്‍ ചേരുന്ന ട്രേഡ് യൂനിയന്‍ സെമിനാര്‍ എന്‍.എല്‍.ഒ-എസ്.ടി.യു കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് എന്‍.പി സിങ് ഉദ്ഘാടനം ചെയ്യും. 'സൗഹൃദ പൂര്‍ണ തൊഴിലിടം-അവകാശ സംരക്ഷണ മുന്നേറ്റം' എന്നതാണ് വ്ിഷയം. സംസ്ഥാന ട്രഷറര്‍ എം.എ കരീം അദ്ധ്യക്ഷനാകും. മുസ്‌ലീംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് എം.ആര്‍ ചന്ദ്രശേഖരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ കെ.പി രാജേന്ദ്രന്‍ പങ്കെടുക്കും. വൈകിട്ട് ഏഴരക്ക് ശിഹാബ് തങ്ങള്‍ സ്മാരകത്തില്‍ നടക്കുന്ന എസ്.ടി.യു ദേശീയ പ്രവര്‍ത്തക സമിതി യോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിനത്തില്‍ കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ 10,000 തൊഴിലാളികള്‍ പങ്കെടുക്കും. മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷനാകുന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് പ്രഫ.എന്‍.പി സിങ്, ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി, മുസ്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, കെ.എം.എ അബൂബക്കര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, സംസ്ഥാന ലീഗ് ട്രഷറര്‍ പി.കെ.കെ ബാവ, ജി. ഹാശിം, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പങ്കെടുക്കും. എം.എം. ഹമീദ്, അഡ്വ. എം. റഹ്മത്തുള്ള, കല്ലടി അബൂബക്കര്‍, അഡ്വ. നാസര്‍ കൊമ്പത്ത്, കളത്തില്‍ അബ്ദുള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."