HOME
DETAILS

തത്തമംഗലം അങ്ങാടിവേലക്ക് ആന എഴുന്നള്ളിപ്പ്: പൊലിസ് കേസെടുത്തു

  
backup
May 03 2017 | 19:05 PM

%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95


പാലക്കാട്: തത്തമംഗലം അങ്ങാടിവേലയ്ക്ക് ആനയിടഞ്ഞ് കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൊലിസ് കേസെടുത്തു. വേലകമ്മിറ്റിക്കെതിരേയും, ആന ഉടമസ്ഥര്‍ക്കെതിരേയും, പാപ്പാന്മാര്‍ക്കെതിരേയുമാണ് ചിറ്റൂര്‍ പൊലിസ് കേസെടുത്തത്. തത്തമംഗലത്തെ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആനപ്രേമികളാണ് ചിറ്റൂര്‍ പൊലിസിന് പരാതി നല്‍കിയത്.
പരാതി നല്‍കിയവരെ വേവ്വേറേ നമ്പറുകളില്‍നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വേല നടന്നത്. 32 ആനകളാണ് ഇപ്രാവശ്യം എഴുന്നെള്ളിപ്പിനായി കൊണ്ടുവന്നത്. അതില്‍ ഏഴെണ്ണമാണ് ഇടഞ്ഞ് ഓടിയത്. ആനയുടെ മുകളിലിരുന്നവര്‍ക്കും ചുറ്റും കൂടിനിന്നവര്‍ക്കും നിസാരമായ പരുക്ക് പറ്റി.
ആനയിടഞ്ഞപ്പോള്‍ ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ആ തിരക്കില്‍പ്പെട്ടുണ്ടാണ് കുട്ടികള്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടനെ ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കാറും മൂന്നു ബൈക്കുകളും ആനകള്‍ തകര്‍ത്തിരുന്നു.
പെരുവെമ്പ്, പുതുനഗരം എന്നി സ്ഥലങ്ങളിലൂടെയാണ് ആനകള്‍ വിരണ്ടോടിയത്. ചെറിയ ഇടവഴികളിലൂടെയാണ് ആനകളെ എഴുന്നള്ളിക്കാനായി കൊണ്ടുവരുന്നത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാം നിയമവും ലംഘിച്ചുകൊണ്ടാണ് ഇപ്രാവശ്യം ഇവിടെ ആനകളെ എഴുന്നള്ളിച്ചതെന്നും ആനകളെ നിയന്ത്രിക്കാനായി അങ്കുശം(തോട്ടി)പാപ്പാന്മാര്‍ ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകിട്ട് അഞ്ചു വരെ പൂര്‍ണ സംരക്ഷണത്തിലായിരുന്നു വേല നടന്നത്. എന്നാല്‍ ഇവര്‍ ജോലി  കഴിഞ്ഞ് പാലക്കാട്ടെത്തിയതിനു ശേഷമാണ് ഇവിടെ പ്രശ്‌നമുണ്ടായത്. ആനകളെ എഴുന്നള്ളിക്കുന്നതിന് പൊലിസ് ശക്തമായ സൗകര്യമൊരുക്കിയെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ലയെന്നും ആക്ഷേപമുണ്ട്.
രണ്ടു വര്‍ഷത്തിലൊരിക്കലാണ് വേട്ട കറുപ്പസ്വാമി ക്ഷേത്രത്തില്‍ അങ്ങാടിവേല നടക്കുക. ഈ വേലക്ക് പ്രദേശത്തിലെ ഓരോ വീട്ടില്‍നിന്നും വഴിപാടായി ഒരു ആനയെ എഴുന്നള്ളിക്കാറുണ്ട്. അതുകൊണ്ടാണ് ഇത്രയധികം ആനകളെ ഒരു വേലയ്ക്ക് എഴുന്നള്ളിക്കുന്നത്.
15 ആനകളില്‍ കൂടുതല്‍ ആനകളെ ഒരു ഉത്സവത്തിനും എഴുന്നള്ളിക്കാറില്ല. അതില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിനാലാണ് ഈ വേല മറ്റു വേലകളില്‍നിന്ന് വ്യത്യസ്തമാകുന്നത്. കൊടും ചൂടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെയാണ് ഇവിടെ ആനകളെ എഴുന്നള്ളിക്കുന്നതെന്നും കൂടാതെ ഇത്രയധികം ആനകളെ ഒരുമിച്ച് എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം ഇല്ലെന്നും അതുകൊണ്ടു തന്നെ ആനകളുടെ കൊമ്പുകള്‍ തമ്മില്‍ കൂടിയിടിച്ചതിനാലാണ് ആനകള്‍ ഓടിയതെന്നും ആക്ഷേപമുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago