അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു
തിരൂര്‍: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാഹനയാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായുമുള്ള കേസില്‍ അറസ്റ്റിലായ രണ്ടു ടോള്‍ ബൂത്ത് ജീവനക്കാരെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി പ്രിജിത്ത്, തിരുന്നാവായ കൊളപ്പുറം വീട്ടില്‍ നിസാര്‍ എന്നിവരെയാണ് തിരൂര്‍ എസ്.ഐയും സീഘവും ടോള്‍ ബൂത്ത് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമറിയതിനാണ് അറസ്റ്റ്. കഴിഞ്ഞ മാസം 29നാണ് കേസി നാസ്പദമായ സംഭവം.
കോട്ടയ്ക്കല്‍ സ്വദേശിയായ മങ്ങാടന്‍ ലുലുവും കുടുംബവുമാണ് പരാതിക്കാര്‍. ഇവര്‍ കാറില്‍ തൃശൂരിലേക്ക് പോകുന്നതിനിടെ തിരുന്നാവായ റെയില്‍വേ മേല്‍പാലത്തിലെ ടോള്‍ ബൂത്തില്‍ ജീവനക്കാര്‍ വാഹനം തടഞ്ഞ് ടോള്‍ ആവശ്യപ്പെട്ടെന്നും ലുലുവിന്റെ കൈയില്‍ ചില്ലറയില്ലാത്തതിനാല്‍ 500 രൂപ നല്‍കിയെന്നും ചില്ലറയെ ചൊല്ലി തര്‍ക്കമുണ്ടാകുകയും ജീവനക്കാര്‍ ഇതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞെന്നുമാണ് കേസ്. ചില്ലറ തന്നെ തരണമെന്ന് ടോള്‍ ജീവനക്കാര്‍ വാശിപിടിച്ചപ്പോള്‍ ഇതുവഴി തന്നെ തിരിച്ചുവരുമെന്നും ആ സമയത്ത് ടോള്‍ അടക്കാമെന്നും പറഞ്ഞെങ്കിലും രോഷാകുലരായ ടോള്‍ ജീവനക്കാര്‍ അസഭ്യം പറയുകയും ഡ്രൈവറെയും വാഹനത്തിലെ സ്ത്രീകളെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി ലുലു പറഞ്ഞു. വാഹനത്തിലെ സ്ത്രീകള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ടോള്‍ ജീവനക്കാര്‍ക്കെതിരേ തിരിഞ്ഞതെന്നും നാട്ടുകാര്‍ ഇടപെട്ടാണ് പിന്നീട് കുടുംബത്തെ ടോള്‍ ജീവനക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. മണല്‍ മാഫിയയുടെ പ്രവര്‍ത്തനം നിലച്ചതോടെ സംലങ്ങള്‍ ടോള്‍ ബൂത്ത് കേന്ദീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."