HOME
DETAILS
MAL
അപകീര്‍ത്തികരമായ സന്ദേശം; പരാതി നല്കി
backup
May 03 2017 | 20:05 PM
മാഹി: അഴിമതി നടത്തിയെന്ന രീതിയില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് തന്റെ ചിത്രവും ചേര്‍ത്ത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്ട്സ് ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ.ടി ആസഫലി ബന്ധപ്പെട്ട വകുപ്പുകളില്‍ പരാതി നല്കി. സംസ്ഥാന സൈബര്‍ പൊലിസ് സ്റ്റേഷന് തിരുവനന്തപുരം, സംസ്ഥാന പൊലിസ് മേധാവി എന്നിവര്‍ക്കാണ് പരാതി നലകിയത്. ന്യൂ മാഹി എം.എം എജ്യുക്കേഷണല്‍ സൊസൈറ്റിയില്‍ അടുത്ത ദിവസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഈ വാട്സ്ആപ്പ് വാജ സന്ദേശവുമായി ബന്ധമുണ്ടെന്നാണ് വിവരം. സന്ദേശം പ്രചരിപ്പിച്ച ഫോണ്‍ നമ്പറുകള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യുമെന്ന് ടി ആസഫലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."