HOME
DETAILS
MAL
സേവാലയം തകര്‍ത്ത സംഭവം: സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
May 03 2017 | 20:05 PM
തലശ്ശേരി: പെരുന്താറ്റിലെ കേശവസ്മൃതി സേവാലയം തകര്‍ത്ത കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ ധര്‍മടം പൊലിസ് അറസ്റ്റു ചെയ്തു. പെരുന്താറ്റില്‍ തൂവക്കുന്ന് സ്വദേശിയും എരഞ്ഞോളി പഞ്ചായത്ത് സി.പി.എം അംഗം പുരുഷോത്തമന്റെ മകനുമായ വിപിന്‍(26), പെരുന്താറ്റിലെ സദാനന്ദന്റെ മകന് ആഷിഖ് (24) എന്നിവരെയാണ് എസ്.ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ 6.40നാണ് കേശവ സ്മൃതി സേവാലയം ഉദ്ഘാടന നടന്നത്. പിറ്റേദിവസം തന്നെ കെട്ടിടം തകര്‍ക്കുകയായിരുന്നു. സേവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചതു മുതല്‍ ഉദ്ഘാടനം കഴിഞ്ഞതുവരെ 17 തവണ ഈ കെട്ടിടത്തിനു നേരെ അക്രമം ഉണ്ടായി. സംഭവത്തില്‍ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. പെരുന്താറ്റില്‍ പ്രദേശത്ത് കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."