നെല്‍വയല്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതായി പരാതി
അങ്കമാലി: കവരപ്പറമ്പ്- പന്നികുഴിച്ചാല്‍ പാടശേഖരത്തില്‍ നെല്‍വയല്‍ നികത്തി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതായി പരാതി. രണ്ട് ഹെക്ടറിലായി കിടക്കുന്ന പാടശേഖരത്തിലാണ് സ്വകാര്യ വ്യക്തി വരമ്പിന് ചുറ്റും കോണ്‍ക്രീറ്റ് മതില്‍ കെട്ടി തിരിച്ച് ആശുപത്രി മാലിന്യങ്ങളും മണ്ണും ഉപയോഗിച്ച് നികത്തി കൊണ്ടിരിക്കുന്നത്. ഇത് മൂലം സമീപത്തുകൂടി ഒഴുകുന്ന തോട് അടയുകയും മറ്റുള്ളവരുടെ കൃഷിസ്ഥലത്തേക്ക് വെള്ളം കയറി കൃഷി നശിക്കുന്ന അവസ്ഥയിലാണെന്നാണ് കൃഷിക്കാരുടെ പരാതി.
മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ മണ്ണടിച്ച് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ഇതിനെ എതിര്‍ക്കുകയും ആര്‍.ഡി.ഒയക്ക് പരാതി നല്‍കുകയും ചെയതതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥലവുടമയക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയതതാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ മണ്ണടിച്ച് നികത്തുകയും കെട്ടിടം പണിയുകയുമാണ് ചെയത് കൊണ്ടിരിക്കുന്നത്. ഇതിനെതിരേ മുനിസിപ്പല്‍ എന്‍ജിനീയറിങ് വിഭാഗം പണി നിര്‍ത്തിവയക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാരും യുവജന സംഘടനകളും ആരോപിക്കുന്നു.
ഇങ്ങനെ മണ്ണിട്ട് നികത്തിയാല്‍ മറ്റ് കൃഷിയിടങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റതെ വരികയും നെല്‍കൃഷി ഇല്ലാതാവുകയും കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും പന്നിക്കുഴിച്ചാല്‍ പാടശേഖരം തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് നാട്ടുകാര്‍ അശങ്കപ്പെടുന്നു. നിലം നികത്തലിനെതിരെ നാട്ടുകാരും യുവജന സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."