HOME
DETAILS
MAL
ഏക സിവില്‍കോഡ് മതേതരത്വത്തെ തകര്‍ക്കാനുള്ള ശ്രമം: അലിമിയാന് ഫൗണ്ടേഷന്
backup
July 20 2016 | 00:07 AM
തിരുവനന്തപുരം: രാജ്യത്തെ മതേതരത്വ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്കോട് നീക്കത്തിനു പിന്നിലെന്ന് അലിമിയാന് ഫൗണ്ടേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അഭിപ്രായപ്പെട്ടു.ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് രാജ്യത്ത് വര്‍ഗ്ഗീയ ദ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പി.യുടെ ഇത്തരം നീക്കത്തെ യോഗം ശക്തമായി അപലപിച്ചു.
ഫൗണ്ടേഷന് ചെയര്മാന് ഷാഫി നദ്വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുള്ള, അബ്ദുല്‍ മജീദ് നദ്വി, ഷമീം അമാനി, റാസി അഴിക്കോട്, അന്‍വര്‍ പെരിങ്ങമ്മല, ബഷീര്‍ പൂന്തുറ, അബ്ദുല്‍ റഹീം നദ്വി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."