HOME
DETAILS
MAL
എഴുപുന്നയില്‍ ഉപതെരഞ്ഞെടുപ്പ് 17ന്
backup
May 04 2017 | 01:05 AM
തുറവൂര്‍: എഴുപുന്ന ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്വതന്ത്ര അംഗം ഉമ്മച്ചന് പോളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എം.വി ഷണ്മുഖന് (യു.ഡി.എഫ്), സീതമ്മ (എല്‍.ഡി.എഫ് ), പുരുഷോത്തമന് (ബി.ജെ.പി) എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍. എഴുപുന്ന ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഷണ്മുഖന്. കെ.ആര് ഗൗരിയമ്മയുടെ ജെ.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്ന ഷണ്മുഖന് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പതിനാറംഗ പഞ്ചായത്തില്‍ യു ഡി.എഫ്-എട്ട്, എല്‍ഡി.എഫ്-മൂന്ന്, ബി.ജെ.പി-രണ്ട്, സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രനാണ് മരിച്ചത്. മൂന്ന് സ്വതന്ത്രരും യു.ഡി.എഫ്. അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."