സഹായധനം കൈമാറും
ആര്യനാട് : വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിച്ചല്‍ പഞ്ചായത്തില്‍ അപകടത്തില്‍ മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിനായി തൊഴിലാളികള്‍ വഴി സ്വരൂപിച്ച സഹായധനം നാളെ വൈകിട്ട് അഞ്ചിന് വെള്ളനാട് വിമല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. കെ.എസ്.ശബരീനാഥന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി കെ.റ്റി.ജലീല്‍ കുടുംബ സഹായ ഫണ്ട് വിതരണം നിര്‍വ്വഹിക്കും. ഡോ.എ.സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ പഞ്ചായത്തംഗം മായാദേവി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, വൈസ് പ്രസിഡന്റ് എല്‍.റീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.ജി.സ്റ്റീഫന്‍, എസ്.വിജയകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വെള്ളനാട് ശശി (വെള്ളനാട് ) , ഷാമിലാബീഗം (ആര്യനാട്), അജിതകുമാരി (കാട്ടാക്കട), ജി.മണികണ്ഠന് (കുറ്റിച്ചല്‍), കെ.രാമചന്ദ്രന് (പൂവച്ചല്‍), അഡ്വ.എ.റഹീം( ഉഴമലയ്ക്കല്‍), എസ്.എല്‍.കൃഷ്ണകുമാരി (വിതുര) ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനിലകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."