HOME
DETAILS

മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് വിട്ടുവീഴ്ച വേണ്ടെന്ന് നഗരസഭ

  
backup
May 04 2017 | 01:05 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8



തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകരുതെന്ന് നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ഒറ്റക്കെട്ടായ തീരുമാനം.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് സൗകര്യം ഒരുക്കുന്നതില്‍ മറ്റാരുടെയും അനുവാദത്തിന്റെ ആവശ്യമില്ലെന്ന വികാരവും കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സ്വകാര്യ ബസുകള്‍ ഇന്നലെ ബസ് സ്റ്റാന്റ് ബഹിഷ്‌ക്കരിച്ചു. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പറഞ്ഞു.
മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ എന്തൊക്കെ അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജനാധിപത്യ കൗണ്‍സിലിനാണെന്നും ഏതെങ്കിലും സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുന്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ അന്വേഷണ കൗണ്ടര്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വൈസ് ചെയര്‍മാന്‍ ടി. കെ സുധാകരന്‍ നായരും ഈ അഭിപ്രായത്തെ പിന്താങ്ങി. സ്വകാര്യബസ് ഉടമകളും ജീവനക്കാരുമായി ചെയര്‍പേഴ്‌സണ്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബാബു പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. സ്വകാര്യബസ് ഉടമകള്‍ സ്റ്റാന്റ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ ഉണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
വേനല്‍ കടുത്തതോടെ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പൊട്ടിയൊലിക്കുന്ന ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി ജൂണിന് മുന്‍പായി തീര്‍ക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. എന്നാല്‍, ഫണ്ട് ലഭിക്കാത്തത് മൂലം കരാറുകാര്‍ പലരും ജോലി ഏറ്റെടുക്കാന്‍ വൈമനസ്യം കാട്ടുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൊടുപുഴയിലെ ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന പ്രമേയവും കൗണ്‍സില്‍യോഗം പാസാക്കി. നിലവില്‍ ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ ആശുപത്രിയുടെ പ്രവര്‍ത്തനം.
പട്ടികജാതി വികസനം മുന്നില്‍ക്കണ്ടുള്ള 2017-18 വര്‍ഷത്തെ ഭൂരഹിത പുരനധിവാസപദ്ധതി, ഭവനിര്‍മാണ ധനസഹായപദ്ധതി, ഭവന പുനരുദ്ധാരണം, അധികമുറി നിര്‍മാണം തുടങ്ങിയ ധനസഹായപദ്ധതിയിലേക്കായി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പ്രതേക വാര്‍ഡുസഭായോഗം എട്ടിന് പകല്‍ രണ്ടിന് നഗരസഭാ ഓഫീസ് ഹാളില്‍ ചേരാനും തീരുമാനിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago