അവധിക്കാല ക്യാംപ് ഇന്നു മുതല്‍
കൊട്ടാരക്കര: വെണ്ടാര്‍ പബ്ലിക് ലൈബ്രറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല ക്യംപ് ഇന്നുമുതല്‍ ആറുവരെ വെണ്ടാര്‍ ഭാരത് സ്റ്റഡി സെന്ററില്‍ നടക്കും. നാടക കളരി, ചിത്രരചനാ കളരി, നാടന്‍പാട്ട് പരിശീലനം, പേപ്പര്‍ കലാരൂപ നിര്‍മിതി, രക്ഷകര്‍തൃ ബോധവല്‍കരണം, അബാക്കസ് പരിശീലനം, കുട്ടിക്കളികള്‍, ചലച്ചിത്ര പ്രദര്‍ശനം എന്നിവ ക്യാംപിനോടനുബന്ധിച്ച് നടക്കും. രാവിലെ 8.30ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ വെട്ടിക്കവല ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ ആര്‍.എസ് ശ്രീകല അധ്യക്ഷയാകും. സാഹിത്യകാരി അന്ന ഷാജി ലൈബ്രറി സെക്രട്ടറി ആര്‍. വാസുദേവന്‍ പിള്ള, ക്യാംപ് ഡയറക്ടര്‍ റ്റി.എസ് ജിജു എന്നിവര്‍ സംസാരിക്കും. ആറിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം നാടക സിനിമാ പ്രവര്‍ത്തകന്‍ കെ.പി.എ.സി ലീലാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡി.എസ്. സുനില്‍ മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കും. ജി. സോമശേഖരന്‍ നായര്‍, ആര്‍. ശ്രീധരന്‍പിള്ള, ഡി. ഷിബുലാല്‍, പ്രസന്നകുമാരി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."