രുചിയുടെ വസന്തം സമ്മാനിച്ച് കഫേ കുടുംബശ്രീ
തിരുവനന്തപുരം: അനന്തപുരിയക്ക് രുചിയുടെ വസന്തം സമ്മാനിക്കുകയാണ് കഫേ കുടുംബശ്രീയുടെ ഭക്ഷ്യമേള.
വയലാര്‍ സാസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സാംസ്‌കാരിക ഉത്സവത്തിന്റെയും ഫാമിലി എക്‌സ്‌പോയുടേയും ഭാഗമായാണ് കുടുംബശ്രീ നാടന്‍ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. ചെറുകടി മുതല്‍ വിഭവസമൃദ്ധമായ നാടന്‍ ഊണ് വരെ കുടുംബശ്രീ സ്റ്റാളില്‍ ലഭ്യമാണ്. ചായ, കാപ്പി, ജ്യൂസ്, ഐസ്‌ക്രീം അങ്ങനെ നോണ്‍സ്‌റ്റോപ്പ് വിഭവങ്ങള്‍.. വൈവിധ്യമാര്‍ന്ന പുട്ട്, ചിക്കന്‍പെരട്ട്, ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ, വെജിറ്റബിള്‍ കറി തുടങ്ങി വിവിധതരം വിഭവങ്ങള്‍ തനത് നാടന്‍ രുചിക്കൂട്ടുകളുമായാണ് ഭക്ഷണപ്രിയര്‍ക്കായ് നല്‍കുന്നത്. മേളയില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു കഫേ കുടുംബശ്രീ. കഫേ കുടുംബശ്രീയിലെ പതിനൊന്ന് വനിതകളുടെ കൈപ്പുണ്യമാണ് നാടന്‍ രുചികളായി തീന്‍ മേശകളില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."