HOME
DETAILS
MAL
കാസര്‍കോട് വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു
backup
May 04 2017 | 10:05 AM
കുമ്പള: പൈവളിഗെ ചേവാറില്‍ കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണനെ (52)യാണ് വെട്ടിക്കൊന്നത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വ്യാപാരിയെ മംഗളൂരു എ.ജെ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
കാറിലെത്തിയ സംഘമാണ് കടയിലേക്ക് ഇടിച്ചുകയറി വ്യാപാരിയെ അക്രമിച്ചത്. വെട്ടി വീഴ്ത്തിയ ശേഷം സംഘം കാറില്‍ തന്നെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് കുമ്പള പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."