'വിഴിഞ്ഞം: മത്സ്യത്തൊഴിലാളി പാക്കേജ് നടപ്പാക്കണം'
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാക്കേജ് നടപ്പാക്കാതെ അവഗണിക്കുകയാണെന്ന് വിഴിഞ്ഞം ഇടവക വികാരി ഫാ. വില്‍ഫ്രഡ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ പാക്കേജ് നടപ്പാക്കുന്നത് അതതു വകുപ്പുകളുടെ നിസഹകരണം കാരണം സ്തംഭിച്ചിരിക്കുകയാണ്. പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പോലും ഇടവക പ്രതിനിധികളെ ഉള്‍പ്പെടുത്താതെ അധികാരികള്‍ വിവേചനപരമായി പെരുമാറുകയാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
പദ്ധതി പ്രദേശത്തു സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് എല്‍.പി സ്‌കൂളിനോട് ചേര്‍ന്ന് പ്രീ െ്രെപമറി സ്‌കൂളിന് എയ്ഡഡ് പദവി അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ഈസാ ജോണ്‍, എഫ്. ആന്‍ഡ്രൂസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."