ചക്ക സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് പരിഗണിക്കണം: ഗവര്‍ണര്‍
പത്തനംതിട്ട: റബര്‍ ,കശുവണ്ടി ബോര്‍ഡുകള്‍ക്ക് സമാനമായി ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ പി .സദാശിവം .
ആറന്‍മുളയില്‍ നടക്കുന്ന ചക്ക മഹോല്‍സവത്തിന്റെ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചക്ക സംഭരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ബോര്‍ഡിന് ഉണ്ടാകണം .ചക്കച്ചുള്ള പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കണം .പ്‌ളാവ് കൃഷിക്കായി സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം .
എല്ലാ വിട്ടിലും പ്‌ളാവ് ഉണ്ടാകണം .ചക്കയുടെ വിപണി സാധ്യത അറിയാത്തതിനാലാണ് മലയാളി പ്ലാവുക വെട്ടിമാറ്റുന്നത് .തമിഴ്‌നാട്ടിലെ കടലൂരില്‍ ഒരു ചക്കയ്ക്ക് 400 രൂപയാണ് വില. ഈ സാഹചര്യത്തില്‍ ചക്ക സുലഭമായി ലഭിക്കുന്ന ഇവിടെ ചക്കയുടെ സംഭരണത്തിന് പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."