HOME
DETAILS

മരുന്ന് വാങ്ങാന്‍ ക്യൂ നിന്ന വയോധികയില്‍ നിന്നും നാല് പവന്റെ സ്വര്‍ണമാല കവര്‍ന്നു

  
backup
May 04 2017 | 20:05 PM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b5%82-%e0%b4%a8



നെടുമ്പാശ്ശേരി: സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ ക്യൂ നില്‍ക്കുകയായിരുന്ന വയോധികയുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും നാല് പവന്റെ സ്വര്‍ണമാല കവര്‍ന്നു.കവറിന്റെ അടി ഭാഗത്ത് ബ്ലേഡ് ഉപയോഗിച്ച് നീളത്തില്‍ വരഞ്ഞശേഷം മാല കവരുകയായിരുന്നു.കുന്നുകര വയല്‍ക്കര പുന്നക്കല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ കൊച്ചുമ്മാനിയുടെ(68) മാലയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ 11ന് കുന്നുകര പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം. ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുകയായിരുന്ന ഇവരുടെ മാലയുടെ കുളത്ത് പൊട്ടി കഴുത്തില്‍ നിന്ന് താഴെ വീണു.അതോടെ മാല കൈവശമുണ്ടായിരുന്ന ഫാന്‍സി കവറില്‍ ഇടുകയായിരുന്നു.ഇത് കഴിഞ്ഞ് ഡോക്ടറെ കണ്ടശേഷം  മരുന്ന് വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ നല്ല തിരക്കനുഭവപ്പെട്ടു.മരുന്ന് വാങ്ങിയശേഷം അത് സൂക്ഷിക്കാന്‍ കവറില്‍ വയ്ക്കുന്ന സമയത്താണ് കവര്‍ നീളത്തില്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം കൊച്ചുമ്മാനി അറിയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പെന്‍ഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് അടക്കമുള്ള വിലപ്പെട്ട രേഖകള്‍ കിറ്റിലുണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടില്ല.മാല നഷ്ടപ്പെട്ടതറിഞ്ഞ് രോഗികളും,ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.സംഭവമറിഞ്ഞ് മകന്‍ മുജീബ് എത്തിയാണ് കൊച്ചുമ്മാനിയെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത്.
ചെങ്ങമനാട് പൊലിസില്‍ ഇത് സംബന്ധമായി പരാതി നല്‍കിയിട്ടുണ്ട്.അതിനിടെ കുന്നുകരയിലും, പരിസരങ്ങളിലും കവര്‍ച്ചയും, മോഷണവും വ്യാപകമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്.വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി സംഘടനയുടെ സഹകരണത്തോടെ കുന്നുകര ജംഗ്ഷനില്‍ സി.സി ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago