HOME
DETAILS
MAL
ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ആര്.ബി.ഐക്ക് കൂടുതല്‍ അധികാരം
backup
May 04 2017 | 20:05 PM
ന്യൂഡല്‍ഹി: ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ആര്.ബി.ഐക്ക് കൂടുതല്‍ അധികാരം നല്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്കി. ആറ് ലക്ഷം കോടിയാണ് വിവിധ ബാങ്കുകളില്‍ നിന്നുള്ള ആര്.ബി.ഐയുടെ കിട്ടാക്കടം. കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന വിവരം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് അറിയിച്ചത്. ഓര്‍ഡിനന്‍സിന് അംഗീകാരത്തിനായി രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര ബാങ്കിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനായി ബാങ്കിങ് റഗുലേഷന്‍സ് ആക്ടിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. റഗുലേഷന് ആക്ടിലെ സെക്ഷന്‍ 35-എയില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."