HOME
DETAILS

ബില്‍കീസ് ബാനുകേസ്: ഇരകളുടെ മൊഴി പ്രതികളുടെ ശിക്ഷക്ക് സഹായകമായി

  
backup
May 04 2017 | 20:05 PM

%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a8%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3

ന്യൂഡല്‍ഹി: മനുഷ്യാവകാശ കമ്മിഷന്റെയും രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകളുടെയും ശക്തമായ ഇടപെടലുകള്‍ കൊണ്ട് ദേശീയശ്രദ്ധപിടിച്ചുപറ്റിയ ബില്‍കീസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവയ്ക്കാന്‍ സഹായിച്ചത് ഇരകളുടെ മൊഴി.
അഞ്ഞൂറോളം പേരടങ്ങുന്ന സംഘപരിവാര്‍ അക്രമി സംഘം 2002 മാര്‍ച്ച് മൂന്നിനു ചപ്പര്‍വാദിലെ കൊച്ചുപുര വളഞ്ഞതുമുതലുണ്ടായ സംഭവങ്ങള്‍ വിവരിച്ച് ബില്‍കീസ് നല്‍കിയ മൊഴി സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
കുടുംബത്തില്‍ ആകെയുണ്ടായിരുന്ന 17 പേരില്‍ മൂന്നാളുകളെ മാത്രമെ അക്രമികള്‍ ബാക്കിവച്ചുള്ളൂ. ബില്‍കീസും സഹോദരിയും ഉമ്മയും അടക്കം നാലുസ്ത്രീകളും അതില്‍ ഉള്‍പ്പെടും. ഇവരെയെല്ലാവരെയും ആ സംഘം മാറിമാറി ബലാല്‍സംഗം ചെയ്‌തെന്നും അവരുടെ മൊഴിയില്‍ പറയുന്നു.

മൊഴിയുടെ സംക്ഷിപ്ത രൂപം

രണ്ടുവയസ്സുള്ള മകള്‍ സാലിഹയുടെ രണ്ടുകാലുകളും കൂട്ടിപ്പിടിച്ച് തറയിലടിച്ചാണ് അക്രമികള്‍ കൊന്നത്. അക്രമികള്‍ വരുമ്പോള്‍ എന്റെ കൈയിലായിരുന്നു മകള്‍. ഉടന്‍ അവര്‍ തന്റെ കൈയില്‍ നിന്നും അവളെ പിടിച്ചുവാങ്ങി നിലത്തടിച്ചു കൊന്നു.
നാല് പുരുഷന്‍മാരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഞാനടക്കമുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചു. അക്രമികള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. മരിച്ചെന്ന് തെറ്റിദ്ധരിച്ച് താനടക്കമുള്ളവരെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ആക്രമണം അഴിച്ചുവിടുമ്പോള്‍ നിന്ദ്യമായ പദപ്രയോഗങ്ങളും അവര്‍ നടത്തി. ബോധം തിരിച്ചുകിട്ടുമ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. ഒരുദിവസത്തിലേറെ ഭക്ഷണമൊന്നും കിട്ടാതെ ആ കാട്ടില്‍ തന്നെ കഴിഞ്ഞു. ഏറെപണിപ്പെട്ട് തൊട്ടടുത്തുള്ള കോളനിയിലെത്തി ഹിന്ദുപേര് പറഞ്ഞാണ് അഭയം തേടിയത്.
പിന്നീട് ഭര്‍ത്താവിനൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ബില്‍കീസ് ബാനു നടത്തിയ നിയമയുദ്ധം ദേശീയശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago