HOME
DETAILS

ഔദ്യോഗിക ഭാഷ മലയാളം; നിലവിലുള്ള വ്യവസ്ഥ നിര്‍ബന്ധമാക്കി ഉത്തരവ്

  
backup
May 04 2017 | 21:05 PM

%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2



പാലക്കാട്: സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍  ഔദ്യോഗിക ഭാഷയായി മലയാളം ഉപയോഗിക്കണമെന്ന നിലവിലുളള വ്യവസ്ഥ നിര്‍ബന്ധമാക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ ഔദ്യോഗികഭാഷാ ഉന്നതതല സമിതി ഉത്തരവിറക്കി. എല്ലാ വകുപ്പുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും  കത്തിടപാടുകളും ഫയല്‍നടപടികളും റിപ്പോര്‍ട്ടുകളും നിബന്ധനകള്‍ക്കു വിധേയമായി മലയാള ഭാഷയിലായിരിക്കണമെന്ന് എല്ലാ വകുപ്പ് തലവന്മാരും ഓഫിസ് മേധാവികളും ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നടത്തിയ ഭരണഭാഷാ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഉത്തരവ്.  
കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി-സൂപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങളിലേയ്ക്കുളള ആശയവിനിമിയം, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ ഒഴികെയുളള മറ്റു ഭാഷാ ന്യൂന പക്ഷകാരുമായുളള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേക പരാമര്‍ശമുളള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍  ഇംഗ്ലീഷ് ഉപയോഗിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച കുറിപ്പ് ഫയലുകള്‍ മലയാളത്തിലാക്കണം.
ഉദ്യോഗസ്ഥരുടെ സ്ഥാനപേര്, ഓഫിസ് ബോര്‍ഡുകള്‍, വാഹനത്തില്‍ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ എന്നിവയില്‍ മലയാളഭാഷ നിര്‍ബന്ധമാക്കണമെന്ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗികഭാഷാ ഏകോപനസമിതിയോഗത്തില്‍ എ.ഡി.എം എസ്. വിജയന്‍ പറഞ്ഞു. ഓഫിസുകളില്‍ നിലവിലുളള ഔദ്യോഗികഭാഷാ സമിതി ഓരോ മൂന്നുമാസത്തിലും നിര്‍ബന്ധമായും ചേരണമെന്നും യോഗത്തിന്റെ മിനിറ്റ്‌സ്് ജില്ലാതല ഏകോപനസമിതിയ്ക്ക് സമര്‍പിക്കണമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. കൂടാതെ മലയാള ഭാഷയില്‍ അജ്ഞതയുളള ഓഫിസ് ജീവനക്കാരുണ്ടെങ്കില്‍ അതു സംബന്ധിച്ച് ജില്ലാ ഭരണ കാര്യാലയത്തെ അറിയിച്ചാല്‍ പരീശിലനത്തിന് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago