'ഗാന്ധിയന്‍ ആശയങ്ങള്‍ തടവുകാരുടെ മനോഭാവത്തില്‍ മാറ്റംവരുത്തും'
കോഴിക്കോട്: ജയിലില്‍ കഴിയുന്ന കാലത്താണ് ഗാന്ധിചിന്ത എന്ന പുസ്തകം ഗാന്ധിജി രചിച്ചതെന്ന് എം.ജി.എസ് നാരായണന് പറഞ്ഞു. ബ്രീട്ടീഷ് നിയമം ലംഘിച്ചതില്‍ ഗാന്ധിജിക്ക് തെല്ലും കുറ്റബോധമില്ലായിരുന്നു. നന്മക്കായി നടത്തിയ നിയമലംഘനം ശരിയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നിയന്ത്രണാതീതമായ സാഹചര്യങ്ങളുടെ സമ്മര്ദത്തിനാല് ജയിലിലെത്തിയവരാണ് മിക്കവരും. ഗാന്ധിജിയുടെ ആശയങ്ങള്‍ക്കും അനുഭവകുറിപ്പുകള്ക്കും ജയിലില്‍ കഴിയുന്ന നിരവധി പേരുടെ മനോഭാവത്തില്‍ കാതലായ മാറ്റംകൊണ്ടുവരാന് സാധിക്കുമെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു. ജില്ലാ ജയിലില്‍ ഗാന്ധി പുസ്തക വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് സര്‍വകലാശാലയുടെ ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചും സെന്റ് ജൂഡ് പബ്ലിക്കേഷന്‍സിന്റെയും ആഭിമുഖ്യത്തിലാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാര്‍ അധ്യക്ഷനായി. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."